Film NewsKerala NewsHealthPoliticsSports

രാഹുലിന് ശുക്രദശ എന്ന്  കെ സുധാകരൻ;  കൂടോത്രത്തെക്കുറിച്ചും ശുക്രനെക്കുറിച്ചുമെല്ലാം സുധകാരനെ നല്ലറിവാണെന്ന് പരിഹസിച്ചു , എം വി ഗോവിന്ദൻ 

11:04 AM Nov 07, 2024 IST | suji S

പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് സി പിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാഹുല്‍ കെപിഎം റീജന്‍സിയില്‍ ഉണ്ടെന്ന് വ്യക്തമായി. കള്ളപ്പണം കൊണ്ടുവന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. ഈ സംഭവുമായി നല്ലൊരു അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസും, ബിജെപിയും കേരളത്തിലും, ഇന്ത്യയിലും കള്ളപ്പണം ഒഴുക്കിയതിന്റെ വാർത്തകളാണ് ഇപ്പോൾ ചർച്ച ആകുന്നതും എം വി ഗോവിന്ദൻ പറഞ്ഞു.

രാഹുലിന് ശുക്രദശയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. കൂടോത്രത്തെക്കുറിച്ചും ശുക്രനെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിട്ടാണ്  എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. കുമ്പളങ്ങ കട്ടവന്റെ തലയില്‍ ഒരു നര എന്ന് പറഞ്ഞപ്പോള്‍ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ഷാഫി പറമ്പിലിന് നാലുകോടി കൊടുത്തുവെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞിട്ട് എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മിണ്ടാതിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. എന്തായലും ഈ സംഭവത്തിൽ തെളിവ് ലഭിച്ചാൽ അവർക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു,

 

Tags :
K SudhakaranM V GovindanRahulMankootathil
Next Article