സരിൻ ജയിച്ചാലും, തോറ്റാലും സി പി എമ്മിൽ മികച്ച ഭാവിയുണ്ടാകും; സരിൻ ഒരിക്കലും പി വി അൻവർ ആകില്ല, എം വി ഗോവിന്ദൻ
പി സരിൻ ജയിച്ചാലും, തോറ്റാലും സി പി എമ്മിൽ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാണും ,പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂടാതെ സരിൻ ഒരിക്കലും പി വി അൻവറിനെ പോലെയാകില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മ്യുണിസ്റ്റുകാരൻ ആകാൻ പോകുന്ന സരിനെ മികച്ച രാഷ്ട്രീയ ഭാവിയുണ്ട്.
എന്നാൽ പി വി അൻവർ ഒരിക്കലും ഒരു കമ്മ്യുണിസ്റ്റുകാരൻ ആകാൻ ശ്രമിച്ചിരുന്നുമില്ല എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അടുത്ത നടപടിയെ കുറിച്ച് പാർട്ടി ആലോചിക്കുമെന്നാണ് അദ്ദേഹം പറയുന്നത്, ദിവ്യയുടെ അറസ്റ്റിൽ പോലീസ് എടുത്ത നടപടിയിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഈ കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണം വെറും അസംബന്ധം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.