Film NewsKerala NewsHealthPoliticsSports

പുറത്തുവന്ന വാർത്തകൾ തെറ്റ്; തത്കാലം ഇ പി യെ വിശ്വസിക്കുന്നു, ആത്മകഥ വിവാദവുമായി ബന്ധപെട്ട് പ്രതികരണവുമായി എം വി ഗോവിന്ദൻ

02:18 PM Nov 13, 2024 IST | Abc Editor

പി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഇപ്പോൾ പുറത്തുവന്ന വാർത്തകൾ‌ തെറ്റാണ് , താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഈ പുസ്തക വിവാദത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടിട്ടുണ്ടെങ്കിൽ അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഡി സി ബുക്സും മാധ്യമത്തിന്റെ ഒരു ഭാഗമാണ് , അവർക്കും ബിസിനസ് താല്പര്യം ഉണ്ടാകുമെന്നും . ഇ പി ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുകയാണ് . അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പുസ്തകം എഴുതുന്നതിന് പാർട്ടിയുടെ അനുവാദം വേണമെന്നില്ല എന്നും ഗോവിന്ദൻ പറയുന്നു. പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നതൊക്കെ പിന്നെ ചർച്ച ചെയ്യാം. മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്ന് എംവി ​ഗോവിന്ദൻ പറയുന്നു.

Tags :
E P JayarajanMV Govindan
Next Article