For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് ഉചിതം; സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്,എം വി ഗോവിന്ദന്‍

04:45 PM Nov 21, 2024 IST | Abc Editor
കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് ഉചിതം  സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സജി ചെറിയാനെതിരായ കേസില്‍ കോടതി ഉത്തരവ് അനുസരിച്ച് പുനരന്വേഷണം നടക്കട്ടെ, കോടതിയെ അംഗീകരിച്ചു മുന്നോട്ട് പോവുക എന്നതാണ് ഉചിതം എം വി ഗോവിന്ദൻ പറഞ്ഞു. കൂടാതെ നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജി സംബന്ധിച്ചു നിയമവശം പരിശോധിച്ച് പാര്‍ട്ടിയും സര്‍ക്കാരും നിലപാട് സ്വീകരിക്കു൦   എന്നായിരുന്നു  അദ്ദേഹം പറഞ്ഞത്. അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉണ്ടെന്ന് തന്നെയാണന്നും , അതൊരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സ്ഥാനത്തുളള എല്‍ഡിഎഫിന് മികച്ച പോരാട്ടം കാഴ്ച്ചവെക്കാന്‍ സാധിച്ചു. ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോകും. മറ്റുകാര്യങ്ങള്‍ ഫലം വന്നശേഷം പരിശോധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags :