Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥ സെക്രട്ടറി എം വി ഗോവിന്ദൻ, സി ബി ഐ കൂട്ടിലടച്ച തത്ത

12:34 PM Nov 28, 2024 IST | Abc Editor

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥ സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ ദിവസം നവീന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു, എന്നാൽ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആ പരാതി തള്ളിയാണ് ഇങ്ങനൊരു തീരുമാനം . എന്നാൽ പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും .  സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടന്നും . ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ​ഗോവിന്ദൻ  ആവർത്തിച്ചു  പറഞ്ഞു.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശം നൽകിയിരുന്നു .അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശം. കൂടാതെ കോടതിയുടെ മറ്റൊരു നിർദേശം അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും ആയിരുന്നു . അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് കോടതി വിശദമായ വാദം കേൾക്കും.

Tags :
CBIMV GovindanNaveen Babu's death
Next Article