Film NewsKerala NewsHealthPoliticsSports

സന്ദീപ് വാര്യർ ഇടത് നയം സ്വീകരിച്ചാൽ തീർച്ചയായും സ്വാഗതം ചെയ്യുമെന്ന് എം വി ഗോവിന്ദൻ

12:42 PM Nov 05, 2024 IST | suji S

സന്ദീപ് വാര്യർ ഇടത് നയം സ്വീകരിച്ചാൽ തീർച്ചയായും തങ്ങൾ സ്വാഗതം ചെയ്യുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നു, സന്ദീപുമായി താൻ നേരിട്ട് സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ല. സിപിഎമ്മിലേക്ക് ആളെ എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനോടൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുവായിരുന്ന അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

പാലക്കാട് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റിലും എൽഡിഎഫ് ജയിക്കുമെന്നും എം വി ഗോവിന്ദൻ പറയുന്നു.സരിനെ പോലെയല്ല സന്ദീപ്, സന്ദീപ് ഇപ്പോളും ബി ജെ പി തന്നെയാണ്, എന്നാൽ സി പി എമ്മിലേക്ക് എത്തുകയാണെങ്കിൽ തങ്ങൾ സ്വീകരിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറയുന്നു. പാർട്ടിയുടെ ദേശീയ നയം ചർച്ച ചെയ്യുന്നതേയുള്ളൂ. മധുര പാർട്ടി കോൺഗ്രസിലായിരിക്കും നയം പ്രസിദ്ധീകരിക്കുക, മറ്റുള്ള തീരുമാനങ്ങൾ ഒന്നും എടുത്തതായി അറിവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

Tags :
BJPLDFMV GovindanSandeep Warrier
Next Article