Film NewsKerala NewsHealthPoliticsSports

എം വി ഗോവിന്ദന്റെ വാഹനം അപകടത്തിൽപെട്ടു, അപകടത്തിൽ ആർക്കും പരിക്കില്ല

11:24 AM Dec 21, 2024 IST | Abc Editor

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഈ വാഹനത്തിൽ ഇടിക്കുകയായിരുന്നു.കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എംവി ഗോവിന്ദൻ. എന്നാൽ അപകടത്തിൽ ആർക്കും തന്നെ പരിക്കുകളില്ല.

പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഒരു ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളൊഴികെ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് യാതൊരുവിധ പരിക്കുകളുമില്ല.

Tags :
MV GovindanMV Govindan's vehicle met with an accident
Next Article