ഞാൻ കരക്കാണെങ്കിലും നമ്മളുടെ കമ്പിനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും; ജീവനക്കാർക്ക് നന്ദി പറഞ്ഞു എൻ പ്രശാന്ത്
വള്ളത്തിന്റെ അമരത്തില്ലെങ്കിലും ,ഞാൻ കരക്കാണെങ്കിലും നമ്മളുടെ കമ്പിനിയുടെ യാത്രയിൽ കൂടെത്തന്നെ കാണും. വിവാദത്തിൽ ഒപ്പം നിന്ന കേരളാ അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ജീവനക്കാർക്ക് നന്ദി പറഞ്ഞു എ൦ ഡി എൻ പ്രശാന്ത്, തനറെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ ജീവനക്കാർക്ക് നന്ദി കുറിച്ചിരിക്കുന്നത്. താന്‍ ഇനി എംഡി അല്ലെങ്കിലും തുടങ്ങിവച്ച ഓരോന്നും ഫലപ്രാപ്തിയില്‍ എത്തിക്കണമെന്ന് പ്രശാന്തിന്റെ കുറിപ്പ്.
കാംകോ മാനേജിങ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് താൻ രണ്ടു മാസമേ ആയിട്ടുള്ളൂ പ്രശാന്ത് കുറിച്ചു. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ടു മാസത്തേക്കാണെങ്കിലു൦ അത് തന്റെ ഭാഗ്യം.ഡോ.ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ. ഞാന്‍ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.എല്ലാവര്കും നന്ദി എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.