Film NewsKerala NewsHealthPoliticsSports

ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യും, നസറുള്ളയുടെ അജണ്ട എന്റേതും, ആദ്യ പ്രസംഗവുമായി നൈം ഖാസിം

11:06 AM Oct 31, 2024 IST | Swathi S V

ഹിസ്ബുള്ളയുടെ നേതാവായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്ത് നൈം ഖാസിം. ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനുവേണ്ടി തങ്ങൾ കെഞ്ചില്ലെന്നും തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന അംഗീകരിക്കാനാവുന്ന തരത്തിലുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയീം കാസിം.

യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യും, നസറുള്ളയുടെ അജണ്ട പിന്തുടരുന്നതാണ് എൻറെ അജണ്ടയെന്നും നൈം ഖാസിം വ്യക്തമാക്കി. ഹിസ്ബുള്ള യുദ്ധം ചെയുന്നത് മറ്റാർക്കും വേണ്ടിയോ മറ്റ് പദ്ധതിക്കൊ വേണ്ടിയല്ല ലെബനു വേണ്ടിയാണ്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുൻ തലവൻ നസറുള്ളയെയും പിൻ​ഗാമിയാകാൻ നിശ്ചയിച്ചിരുന്ന ഹാഷിം സഫീദിനെയും ഹമാസ് തലവൻ യഹിയ സിൻവറെയും പ്രസം​ഗത്തിനിടെ ഖാസിം അനുസ്മരിച്ചു.

Tags :
HizbullahIsraelNaim Qasim
Next Article