Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ മരണത്തിൽ ഹൈ കോടതി കേസ് ഡയറി ചോദിച്ചു; അന്വേഷണ സംഘം നെട്ടോട്ടത്തിൽ

11:15 AM Nov 30, 2024 IST | Abc Editor

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നെട്ടോട്ടത്തിൽ. തിടുക്കപ്പെട്ട് നടപടികൾ പൂർത്തിയാക്കുന്നതിന് കാരണം ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോൾ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ,അന്വേഷണത്തിൻ്റെ ഭാഗമായി ആദ്യം പൂർത്തീകരിക്കേണ്ട നടപടികളാണ് ഇപ്പോൾ അന്വേഷണം സംഘം പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഇല്ലാതിരിക്കാനാണ് തിടുക്കപ്പെട്ട് അന്വേഷണ സംഘത്തിൻ്റെ നടപടി. ആറാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണ സംഘം കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകണം.അതിനായുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.

അതേസമയം കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അന്നെ ദിവസം തന്നെ നവീൻ ബാബുവിൻ്റെ ഫോൺ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷർ മഹസറും കോടതിയിൽ ഹാജരാക്കി. കേസ് എടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. ഒക്ടോബ‍ർ 17 നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.

Tags :
High Court asked for case diaryinvestigation teamNaveen Babu's death
Next Article