നവീൻ ബാബുവിന്റെ മരണം കേരള സമൂഹത്തിന് അപമാനകരം; നെറികേടുകൾക്ക് കൂട്ടുനിൽക്കാത്തവരെ നശിപ്പിക്കുകയാണ് സി പി ഐ എം , പി എം എ സലാം
കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കേരള സമൂഹത്തിന് തന്നെ അപമാനകരം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ നശിപ്പിക്കുന്നു. അതില്‍ ഗവേഷണം നടത്തുകയാണ് സിപിഐഎം എന്നും, ഭരണത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ആണ് കാണുന്നതെന്നും അധികാരം കിട്ടിയാല്‍ അഹന്ത മൂക്കുമെന്നും പിഎംഎ സലാം പറഞ്ഞു. ജനങ്ങളെ സേവിക്കാനാണ് അവര്‍ സര്‍ക്കാരുകളെ സേവിക്കുന്നത്എന്നും സലാം പറയുന്നു.
അധികാരം കിട്ടിയില്‍ എല്ലാ നെറികേടും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം. അധികാരം കിട്ടിയാല്‍ ആളുകളെ കൊന്നൊടുക്കാനുള്ള അവകാശം ഉണ്ട് എന്ന രീതിയിലാണ് സിപിഐഎം നേതൃത്വം മുന്നോട്ട് പോകുന്നതെന്നും പിഎംഎ സലാം വിമര്‍ശിച്ചു.അതേസമയം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുസ്ലിം ലീഗിലേക്ക് വരുമോയെന്ന ചോദ്യത്തിന് ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.