Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ മരണത്തിലെ കുറ്റക്കാരെ വെറുതെ വിടില്ല; മന്ത്രി കെ രാജൻ 

11:23 AM Oct 24, 2024 IST | suji S

നവീൻ ബാബുവിന്റെ മരണത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലന്ന് റവന്യു മന്ത്രി കെ രാജൻ പറയുന്നു.അദ്ദേഹത്തിനായി തങ്ങൾ ഏതറ്റംവരെയും പോകും. ലാൻഡ് റവന്യു ജോയിന്‍ഡ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല. സമഗ്രമായ അന്വേഷണമാണ് നടത്തിയിട്ടുള്ളത്, ഇതിൽ കണ്ണൂർ കളക്ടറെ ബന്ധപ്പെടുത്തേണ്ട എന്നും മന്ത്രി പറഞ്ഞു.

അതേസമയം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വീഡിയോ പ്രചരിപ്പിച്ചത് ദിവ്യയാണെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷൻ റിപ്പോർട്ടിലും പറയുന്നു. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെറിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. കലക്ടർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഈ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറുന്നത്.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും കണ്ണൂർ കളക്ടർക്കെതിരെ നടപടി സർക്കാർ എടുക്കുന്നത്. റവന്യൂ മന്ത്രി തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് ഓഫീസിലായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റവന്യൂ മന്ത്രി കെ രാജൻ ഈ റിപ്പോർട്ട് വായിച്ചു  ഒപ്പിട്ടതിനു ശേഷമായിരിക്കും മുഖ്യ മന്ത്രിക്ക് കൈമാറുന്നത്.

Tags :
arun k vijyan kannur colectorMinister K RajanNaveen Babu's deathP P Divya
Next Article