നവീൻ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിനായി ഹൈ കോടതിയിലേക്ക്
‘ഇനി അവശേഷിക്കുന്നത് ന്യായമാണ്. അന്വേഷണം മരിച്ചയാളോട് നീതി പുലർത്തുന്നതായിരിക്കണം -എ.ഡി.എം. കെ.നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിലായ പി പി ദിവ്യക് ജാമ്യം ലഭിച്ചതിൽ പ്രധിഷേധം അറിയിച് എ ഡി എം നവീൻ ബാബുവിന്റെ കുടുംബം.
അഴിമതിക്കാരനാണെങ്കിൽ പോലും പി പി ദിവ്യയെ ന്യായികരിക്കാനാകില്ല .നീതിന്യായ കോടതിയെക്കാൾ വലിയ കോടതിയുണ്ട് അത് മനസാക്ഷിയുടെ കോടതിയാണ് .മറ്റെല്ലാ കോടതിയെക്കാളും വലിയ കോടതിയിൽ പി പി ദിവ്യക് ജാമ്യമില്ലാ എന്നാണ് ജനമനസുകൾ മന്ത്രിക്കുന്നത്.
മാധ്യമങ്ങളും പൊതുജനങ്ങളും സാധാരണക്കാരും ഇരയുടെ നീതിക്കായി മുറവിളി കൂട്ടുകയാണ്. ജാമ്യാപേക്ഷയിൽ തെളിവുകളുടെ വിശദമായ പരിശോധന ആവശ്യമില്ല. ഹർജിക്കാരി രക്ഷപെടാൻ തെറ്റായ തെളിവുകൾ നിരത്തുകയാണ് .എ ഡി എം നവീൻ ബാബു അഴിമതിക്കാരനാണെന്ന പ്രതീതി സൃഷ്ടിക്കാൻ കഥകൾ മെനയുകയാണ് പ്രതിഭാഗത്തെ മുൻ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.
കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെതിരെ എഡിഎം നവീൻ ബാബുവിന്റെ കുടുംബം. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. എസ്ഐടി അന്വേഷണം കാര്യക്ഷമം അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.