Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ട കേസിലെ തെളിവുകൾ സംരക്ഷിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം

02:50 PM Nov 26, 2024 IST | Abc Editor

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ട കേസിലെ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യം ഉന്നയിച്ചു നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചു. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും, ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. കൂടാതെ ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനിയും അന്വേഷണ ത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും, അല്ലാതെ അന്വേഷണം തടസപെടുത്തുകയല്ല  തങ്ങളുടെ ഉദ്ദേശമെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.

Tags :
Naveen Babu's deathNaveen Babu's family wants to protect the evidence in the case
Next Article