നവീൻ മരണത്തിൽ ദിവ്യ മാത്രമല്ല കുറ്റക്കാരി; മരണത്തിൽ സംശയം ഉണ്ട് നവീൻ ബാബുവിന്റെ ബന്ധു
നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം കണ്ണൂർ ജില്ലയ്ക്ക് പുറത്തുനടത്താൻ സഹോദരൻ പ്രവീൺ ബാബു ആവശ്യപ്പട്ടിരുന്നുവെന്ന് ബന്ധു അഡ്വ അനിൽ പി നായർ പറയുന്നു, എന്നാൽ തങ്ങൾ ആവശ്യപ്പെട്ട് കാര്യം കളക്ടർ ചെവികൊണ്ടില്ലെന്നും,പകരം മൃതുദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക്കൊണ്ടുപോയെന്ന് കളക്ടർ അറിയിച്ചതോടെ തങ്ങൾക്ക് സംശയമായെന്നും അനിൽ പി നായർ പറഞ്ഞു. ആരോപണ വിധേയരായ രണ്ട് പേർ പരിയാരം മെഡിക്കൽ കോളേജിൽ ഉള്ളതിനാലാണ് പോസ്റ്റ്മോർട്ടം അവിടെ നടത്തരുത് എന്ന് പ്രവീൺ ബാബു ആവശ്യപ്പെട്ടത്.
എന്നാൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അവിടെയുണ്ടെന്നും പോസ്റ്റ്മോർട്ടം നടപടിയിൽ അട്ടിമറിയോ, പാകപ്പിഴയോ ഉണ്ടാകില്ലെന്നും കളക്ടർ പ്രവീൺ ബാബുവിന് ഉറപ്പ് നൽകിയിരുന്നു അനിൽ പറയുന്നു. കണ്ണൂരിലേക്കുളള യാത്രയ്ക്കിടെ എവിടെയെത്തി എന്ന് അധികൃതർ വിളിച്ച് ചോദിച്ചുകൊണ്ടേയിരുന്നെന്നും ബന്ധുക്കൾ കണ്ണൂരിൽ എത്തിച്ചേരുന്നത് വരെ കാത്തിരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും അനിൽ പറയുന്നു.നവീൻ ബാബുവിൻ്റെ രണ്ട് ഫോണുകൾ പൊലീസിൻ്റെ കൈവശമുണ്ട്. ക്വാർട്ടേഴ്സിൽ നിന്ന് 14000 രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.
റെയിൽവേ സ്റ്റേഷനും ക്വാർട്ടേഴ്സും അല്ലാതെ സംഭവ ദിവസം മറ്റൊരിടത്ത് കൂടി നവീൻ ബാബു പോയിട്ടുണ്ട്. ടവർ ലൊക്കേഷൻ പരിശോധനയിൽ നിന്ന് ഇത് വ്യക്തമായതാണ്. ആ ടവർ ലൊക്കേഷൻ അവിടെ എങ്ങനെ വന്നു എന്ന് പൊലീസ് കണ്ടെത്തണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല ,എന്നാൽ ആത്മഹത്യ എന്നത് പറഞ്ഞുകേട്ടത് മാത്രമാണ് പറയുന്നതും അനിൽ പറയുന്നു .എന്നാൽ ഇപ്പോൾ ഇതൊരു കൊലപാതകമാകാമെന്ന സംശയവും തങ്ങൾക്കുണ്ട്ന്നും,ഇനിയും ഇതൊരു ആത്മഹത്യയായാലും കൊലപാതകമായാലും പി.പി ദിവ്യയ്ക്കും കൂട്ടാളികൾക്കും പങ്കുണ്ട് ഇതിൽ ദിവ്യ മാത്രമല്ല പ്രതി എന്നും ബന്ധു അനിൽ പറയുന്നു