For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കണ്ണൂർ കളക്ടറുടെ വാക്കിൽ വിശ്വാസമില്ലെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ

01:29 PM Oct 31, 2024 IST | Anjana
കണ്ണൂർ കളക്ടറുടെ വാക്കിൽ വിശ്വാസമില്ലെന്ന് നവീൻ ബാബുവിൻ്റെ  ഭാര്യ മഞ്ജുഷ

കണ്ണൂർ കളക്ടറിന്റെ വാക്കിൽ വിശ്വാസമില്ലെന്ന് നീതി ലഭിക്കാൻ ഏത് അറ്റം വരെ പോകുമെന്നും എ ഡി എം നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ കളക്ടറുടെ പരസ്പര വിരുദ്ധമായ നിലപാടിനോട് മഞ്ജുഷ ശക്തമായി മാധ്യമങ്ങളിലുലൂടെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. നവിൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ കലക്ടർക് താൻ അനുവാദം നൽകാഞ്ഞത്‌ അതുകൊണ്ട് തന്നെയാണെന്നും മഞ്ജുഷ വ്യക്തമാക്കി.

കാര്യങ്ങൾ ഏറ്റു പറയാൻ നാവിൻ ബാബുവിന് കളക്ടറുമായി യാധൊരുവിധമായ ആത്‌മ ബന്ധവും ഉണ്ടായിരുന്നിട്ടിലെന്നും കളക്ടർ ജീവനക്കാരോട് സൗഹാർദം പുലർത്തുന്ന ആളല്ല എന്നും അഭിപ്രായപ്പെട്ടു. കേസിൽ പി പി ദിവ്യയെ സഹായിക്കാൻ വേണ്ടിയാണു ഇങ്ങെനെ ഒരു ആരോപണം ഉന്നയിച്ചത് എന്ന് വ്യക്തമാണെന്ന് മഞ്ജുഷ പറയുന്നു. എന്നാൽ കുറ്റവാസനയോടും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെന്ന് പോലീസ് റിപ്പോർട്ടിലുണ്ട്.

Tags :