Film NewsKerala NewsHealthPoliticsSports

വോട്ടർപട്ടികയിലെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ

11:44 AM Nov 15, 2024 IST | Abc Editor

പാലക്കാട് മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിന് തുടർന്നുള്ള ഈ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. ഈ ക്രമക്കേടിന് പിന്നിൽ എൽഡിഎഫും, യുഡിഎഫുമാണെന്നും കൃഷ്ണകുമാർ പറയുന്നു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകൾ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചേർക്കുകയാണ്. സരിൻ്റെ വോട്ട് വാടക വീടിൻ്റെ മേൽവിലാസത്തിലാണ്, എന്നാൽ ആ വീട്ടിൽ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു.

മണ്ഡലത്തിലെ 1,68,000 കള്ളവോട്ടുകൾ സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടും ഇതുവരെയും   നടപടി ഉണ്ടായില്ല.  കളക്ടറുടേത് നിഷേധാത്മക നിലപാടെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. അതേസമയം വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താൻ റവന്യൂ തഹസിൽദാർക്കും, റിട്ടേണിംഗ് ഓഫീസർമാർക്കും ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

 

Tags :
C Krishnakumarcourt in the case of irregularities in the voter list
Next Article