പാലക്കാട്ടെ ബിജെപി തോൽവിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ല, സി കൃഷ്ണകുമാർ
പാലക്കാട്ടെ ബിജെപി തോൽവിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ല,എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. മണ്ഡലത്തിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കൃഷ്ണകുമാർ ഉറപ്പ് നൽകി. വിജയിക്കാൻ സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട പോലെയാണ് പല ആളുകളും ആഘോഷിക്കുന്നതെന്നും ബിജെപിയുടെ ബേസ് വോട്ടുകൾ എവിടെയും നഷ്ടപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. വ്യക്തിപരമായ വോട്ടുകളാണ് ശ്രീധരന് കിട്ടിയത്, ആ വോട്ടുകൾ സാധാരണ പ്രവർത്തകന് കിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇനി വരുന്ന മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞടുപ്പുകളിൽ ശക്തമായ പ്രകടനം നടത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും എന്തുകൊണ്ടാണ് വോട്ട് കുറവ് വന്നതെന്ന് പാർട്ടി പരിശോധിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ ഇങ്ങനൊരു മറുപടി.