For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമലയിൽ ഭക്തർക്കു പുതിയ നിയന്ത്രണങ്ങൾ

05:32 PM Nov 07, 2024 IST | ABC Editor
ശബരിമലയിൽ ഭക്തർക്കു പുതിയ  നിയന്ത്രണങ്ങൾ

ശബരിമലയിൽ ഭക്തർക്കു പുതിയ നിയന്ത്രണങ്ങൾ.ശബരിമലയിലെ പ്രസാദമായ അരവണയുടെ നിരക്ക് വർദ്ധിക്കും. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകർ കൂടുതലായി എത്തുന്ന നിലയ്ക്കൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആറ് ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിന്റെ വില കൂട്ടാനാണ് തീരുമാനം. അരവണയുടെ വില 20 രൂപാ നിരക്കിൽ രൂപ കൂട്ടാൻ ആണ് നീക്കം.

നിലയ്ക്കൽ, പന്തളം, എരുമേലി, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങളിലെ അരവണയുടെ നിരക്ക് 65 രൂപയിൽ നിന്നും 85 രൂപയായി വർധിപ്പിക്കാനും ദേവസ്വംബോർഡ് തീരുമാനം. അതേസമയം നിരക്ക് കൂട്ടാൻ ഹൈക്കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതിനുവേണ്ടി ലോ ഓഫീസറെ ഏർപ്പെടുത്തി.

കൂടാതെ നിലയ്ക്കൽ ക്ഷേത്രത്തിലെ അരവണ ഉത്പാദനവും വിതരണവും ദേവസ്വം ബോർഡ് ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകും. ബോർഡ് ഏറ്റെടുക്കുന്നത് നല്ലതാണെങ്കിലും കാലതാമസം ഈ സീസണിലെ വിതരണത്തെ ബാധിക്കാതിരിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ചുമതല നൽകുന്നതിന് അനുകൂലിച്ചാണ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ വി മുരാരി ബാബു റിപ്പോർട്ട് നൽകിയതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

Tags :