വയനിലിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ ,മരണത്തിനു പിന്നിൽ സ്വർണ്ണക്കടത്ത് വ്യവസായികൾ
വയനിലിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. ബാലഭാസ്കറുടെ മരണത്തിനു പിന്നിൽ കേരളത്തിലും, ദില്ലിയിലും നല്ല സ്വാധീനമുള്ള സ്വർണ്ണ കടത്ത് വ്യവസായികൾ. ബാലഭാസ്കറിന്റെ മരണ സമയത്ത് കൂടെ സ്വർണ്ണ കടത്ത് മാഫിയകൾ ഉണ്ടായിരുന്നു, ബാലഭാസ്കറിന്റെ കൂടെ നിന്ന് ഡ്രൈവറും മാനേജറും സ്വർണ്ണം കള്ളകടത്ത് നടത്തി, കേരളത്തിലെ 2 ജ്വല്ലറികളിലായിരുന്നു സ്വർണ്ണം എത്തിയതെന്നും വെളിപ്പെടുത്തൽ. ഇങ്ങനൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ആദ്യം ഇതേ ആരോപണം ഉന്നയിച്ച കലാഭവൻ സോബി തന്നെയാണ് ഇപ്പോൾ വീണ്ടും ഈ ആരോപണവുമായി എത്തിയിരിക്കുന്നത്.
ബാലഭാസ്കറിന്റെ കാർ അപകട സമയത്ത് 12 പേർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു, ഇങ്ങനൊരു അപകടം ഉണ്ടാകും മുമ്പ് ബാലഭാസ്കറേ കാറിൽ നിന്നും വലിച്ചിട്ട് ആക്രമിക്കുന്നതും ആളുകളേയും കണ്ടെന്നും കലാഭവൻ സോബി പറഞ്ഞു, എന്നാൽ ബാലഭാസ്കർ സ്വർണകടത്തുകാരനായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ചുറ്റിലും സ്വർണ മാഫിയ ആയിരുന്നു എന്ന് വ്യക്തമാണ്.ഭാര്യ ലക്ഷ്മി എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് തനിക്കറിയില്ല എന്നും കലാഭവൻ സോബി പറഞ്ഞു