Film NewsKerala NewsHealthPoliticsSports

ഇനിയും യുദ്ധത്തിനില്ല; ഇസ്രയേലുമായി സമാധാനത്തിൽ പോകാൻ തയ്യാർ എന്ന് പുതിയ സിറിയൻ തലവൻ അബു മുഹമ്മദ് അൽ- ജൂലാനി

02:56 PM Dec 16, 2024 IST | Abc Editor

യുദ്ധത്തിനില്ല എന്നും ഇസ്രായേലുമായി സമാധാനത്തിൽ പോകാനും നയതന്ത്രം നടത്തി മുന്നോട്ട് പോകാനും ആഗ്രഹിക്കുന്നു എന്ന് പുതിയ സിറിയൻ തലവൻ അബു മുഹമ്മദ് അൽ-ജുലാനി.സിറിയയ്ക്കും അയൽ രാജ്യങ്ങൾക്കും ഗൾഫിനും വലിയ അപകടമാണ് സിറിയയിലെ ഇറാൻ്റെ തേരോട്ടമെന്ന് വിമത കമാൻഡർ അറിയിച്ചു. അൽ ജൂലാനിയുടെ ഈ പ്രഖ്യാപനത്തിലും സമാധാനം തിരഞ്ഞെടുത്തതിലും സന്തോഷം ഉണ്ട് എന്നും ,ഇറാന്റെ നിഴൽ പോലും സിറിയയിൽ പാടില്ലെന്നും ഒരു തീവ്രവാദ സംഘടയ്ക്കും സിറിയയിൽ ഇടം നല്കരുത് എന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു.

അതുപോലെ  പുതിയ ഭരണാധികാരികളുമായി ബന്ധം സ്ഥാപിക്കാൻ ഇസ്രായേൽ തയ്യാറാണെന്നും എന്നാൽ അവർ ജൂത രാഷ്ട്രത്തെ ഭീഷണിപ്പെടുത്തുകയോ ഇറാനെ സിറിയയിൽ പുനഃസ്ഥാപിക്കാൻ അനുവദിക്കുകയോ ചെയ്താൽ ആക്രമിക്കാൻ മടിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.വിമത ആക്രമണത്തിന് നേതൃത്വം നൽകിയ സിറിയയിലെ ഇസ്ലാമിസ്റ്റ് ഹയാത്ത് തഹ്‌രീർ അൽ-ഷാം ഗ്രൂപ്പിൻ്റെ നേതാവാണ്  അബു മുഹമ്മദ് അൽ-ജുലാനി.

Tags :
Syrian ready to go to peace with Israelyrian leader Abu Muhammad al-Julani
Next Article