വയനാടിന് വേണ്ട സഹായം നൽകുമെന്നുറപ്പ് നൽകി നിർമ്മല സീത രാമൻ
വയനാടിന് വേണ്ട സഹായം നൽകുമെന്നുറപ്പ് നൽകി ധനമന്ത്രി നിർമ്മല സീത രാമനെന്ന് കെ വി തോമസ് പറയുന്നു. വയനാടിന് സഹായം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു, മുൻപ് സംസ്ഥാനത്തോടെ വിശദമായ കണക്കുകളും രേഖകളും നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. അത് ഇപ്പോൾ നൽകിയിട്ടുണ്ടെന്നാണ് കെവി തോമസ് പറയുന്നത്. 291.20 കോടി രൂപ കേന്ദ്രവിഹിതവും, 96.80 കോടി സംസ്ഥാന വിഹിതവും ഉൾപ്പെടെ 2024-25 സാമ്പത്തിക വർഷം 388.80 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിരുന്നു.
അതുപോലെ സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് കേന്ദ്രസർക്കാർ വയനാട് ദുരന്തത്തിന് ശേഷവും പണം നൽകിയിട്ടുണ്ടെന്നും. ഏപ്രിൽ ഒന്നിന് 400 കോടിയോളം രൂപ നിലവിലുണ്ടെന്നാണ് അക്കൗണ്ടന്റ് ജനറൽ നൽകിയ മറുപടി അത് കേന്ദ്രം നേരത്തെ കെവി തോമസിന് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു .എന്നാൽ ഈ കാര്യം ധനമന്ത്രി ഉറപ്പ് നൽകിയതായും, ദുരന്തവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരിശോധിച്ചതായും കെ വി തോമസ് പറയുന്നു.
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ. കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് കേന്ദ്രം ഈ കാര്യം വ്യക്തമാക്കിയത്. മഹാ ദുരന്തത്തിന് ശേഷം പണം അനുവദിക്കുന്നതിനുള്ള നടപടികൾ ഇപ്പോഴും പുരോഗമിക്കുന്നുവെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്.