For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഗവർണ്ണർ പങ്കെടുക്കുന്ന പരുപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

03:55 PM Dec 16, 2024 IST | Abc Editor
ഗവർണ്ണർ പങ്കെടുക്കുന്ന പരുപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

ഗവർണ്ണർ പങ്കെടുക്കുന്ന പരുപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് ഇങ്ങനൊരു സർക്കുലർ ഇറക്കിയത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് സർക്കുലർ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് ഈ സർക്കുലറിന് പിന്നിൽ. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സർക്കുലർ. രണ്ടു ദിവസം കഴിഞ്ഞുള്ള സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ സ്കൂളിലേക്ക് എത്തുന്നത്.

രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. എന്നൽ ഇതിനോടകം ഈ സർക്കുലർ വിവാദമായിട്ടുണ്ട്. മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത് വാർഷികാഘോഷം നടക്കുന്നത്. ഈ പരുപാടി ഉത്ഘാടനം ചെയ്യുന്നത് ​ഗവർണർ ആണ്. വൈകുന്നേരമാണ് പരിപാടി നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പാൾ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതിൽ രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് പറയുന്നത്.

Tags :