Film NewsKerala NewsHealthPoliticsSports

ഹമാസ് തുരങ്കങ്ങൾ തകർക്കാൻ ബുൾഡോസറുകളില്ല; ഇസ്രായേലിന് വിലക്കേർപ്പെടുത്തി അമേരിക്ക

02:19 PM Nov 12, 2024 IST | Abc Editor

ഹമാസ് തുരങ്കങ്ങൾ തകർക്കാൻ ഇസ്രായേൽ സൈന്യത്തിന് ബുൾഡോസറുകളില്ല. എന്നാൽ അമേരിക്കയിൽ നിന്ന് ഇസ്രായേലിനു ബുള്ഡോസറുകൾക്ക് വിലക്കേർപ്പെടുത്തി, ബൈഡൻ ഭരണകൂടം 134 ബുൾഡോസറുകൾ നൽകുന്നത് യുഎസ് ഭരണകൂടം തടഞ്ഞതായാണു ഇപ്പോൾ എത്തുന്ന റിപ്പോർട്ടുകൾ. ബോയിങ്ങിൽനിന്നു വാങ്ങിയ 1,300 യുദ്ധസാമഗ്രികൾ അയയ്ക്കുന്നതും തടഞ്ഞിട്ടുണ്ട്.എന്നാൽ ബുള്ഡോസർ ആവശ്യത്തിനില്ലയെങ്കിൽ അത് കനത്ത ആൾ നാശത്തിനു വഴിവെക്കുമെന്ന് ഐ ഡി എഫ് പറയുന്നു.ഈ അടുത്ത സമയത്ത് ജബാലിയയിലെ അഭയാർഥി ക്യാംപിൽ 21 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്.

ഇതിൽ പലതും സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചായിരുന്നു മരണം. ഇതിനു കാരണം  മതിയായ ബുൾഡോസറുകൾ ഇല്ലാത്തതും, നിലവിലുള്ളവ പ്രവർത്തനക്ഷമമല്ലാത്തതുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ ഹമാസ് തുരങ്കങ്ങൾ തകർക്കാനും ഐഡിഎഫിനു കഴിയുന്നില്ല. വടക്കൻ ഇസ്രായേലിലും ,ലബനാൻ അതിർത്തിയിലും ഏക്കർ കണക്കിന് കാടുകളുണ്ട്. ഇവിടെ ഹിസ്ബുല്ലയുടെ രഹസ്യ തുരങ്കങ്ങളും ആയുധപ്പുരകളുമുണ്ടെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്, ഇത് തകർക്കണമെങ്കിൽ ബുൾഡോസറുകൾ ആവശ്യമാണെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്,

Tags :
America bans IsraelNo bulldozers
Next Article