Film NewsKerala NewsHealthPoliticsSports

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയനാട്ടിൽ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ സുരേഷ് ഗോപിക്കും, ബി ഗോപാലകൃഷ്ണനും എതിരെ കേസില്ല

04:20 PM Nov 28, 2024 IST | Abc Editor

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയനാട്ടിൽ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ സുരേഷ് ഗോപിക്കും, ബി ഗോപാലകൃഷ്ണനും എതിരെ കേസില്ല, ഇരുവരുടെയും മൊഴിപോലും എടക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത് എന്നാണ് പരാതിക്കാരൻ പറയുന്നത്. തിര‍ഞ്ഞെടുപ്പ് കാലത്തെ വിദ്വേഷ പരാമർശ൦ നടത്തിയ രീതിയിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും, ബി ഗോപാലകൃഷ്ണനും വയനാട്ടിൽ നടത്തിയ വർഗീയ പരാമർശത്തിലാണ് പരാതി ഉണ്ടായിരുന്നത്.

സുരേഷ് ഗോപിക്കെതിരായ  പരാതി കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും, അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു  പരാതി. എന്നാൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനെതിരായ പരാതി വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ്. ഇരുവരുടെയും ഈ പരമർശത്തിൽ എഐവൈഎഫും പരാതി നൽകിയിരുന്നു.

Tags :
by-election campaign in WayanadSuresh Gopi and B Gopalakrishnan
Next Article