Film NewsKerala NewsHealthPoliticsSports

നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ട; പോലീസ് അന്വേഷണ ശരിയായ ദിശയിൽ തന്നെ, കുടുംബത്തിന് ബോധ്യപെടുത്തുമെന്ന് സംസ്ഥാന സർക്കാർ

03:08 PM Dec 05, 2024 IST | Abc Editor

നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടന്ന് സംസ്ഥാന സർക്കാർ, ഈ കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കും, പോലീസ് അന്വേഷണം ശരിയായ ദിശയിൽ ആണെന്നും, ഈ കാര്യം കുടുംബത്തെ ബോദ്യപ്പെടുത്തുമെന്നും, അവരുടെ ആശങ്കൾ പരിശോധിക്കുമെന്നും സംസ്ഥാന സർക്കാർ.നവീൻ ബാബുവിന്റെ കൊലപതാകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് നാളെ കോടതി പരിഗണിക്കുന്നത്.

ഈ കേസിന്റെ അന്വേഷണത്തിൽ ഒരു പാളിച്ചകളും ഉണ്ടായിട്ടില്ല എന്നാണ് സർക്കാർ പറയുന്നത്. അതിനാൽ അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയില്‍ അറിയിക്കും. നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സിപിഎം. മുൻപ് ഈ കേസിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വീകരിച്ചത്. പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ഗോവിന്ദൻ ആവർത്തിക്കുകയും ചെയ്യ്തു.എന്നാൽ സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് ലവലേശം വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയില്‍ വാദം തുടങ്ങിയത്.

 

Tags :
CBINaveen Babu's deathNaveen Babu's familystate government
Next Article