Film NewsKerala NewsHealthPoliticsSports

പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല; നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു സി ബി ഐ അന്വേഷണം വേണമെന്ന് കുടുംബം

04:35 PM Nov 26, 2024 IST | Abc Editor

നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഈ ആവശ്യവുമായി കുടുംബം ഹൈ കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്ന് കുടുംബം ഹർജിയിൽ ചൂണ്ടികാണിച്ചു. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല എന്നും കുടുംബം ഹർജിയിൽ പറഞ്ഞു. തങ്ങൾക്ക് നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നവീൻ ബാബുവിൻ്റേത് കൊലപാതകമാണോയെന്ന് സംശയ൦ കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നവീന്‍ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത ഇതുവരെയും പരിശോധിച്ചില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം ഹർജിയിൽ പറയുന്നുണ്ട്. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കുടുംബം ഹർജിയിൽ ഉന്നയിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി നേരത്തെ വിധി പറായാനായി തലശ്ശേരി സെഷൻസ് കേടതി മാറ്റിയിരുന്നു. അടുത്തമാസം മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക.

Tags :
CBINaveen Babu's deathNaveen Babu's family
Next Article