Film NewsKerala NewsHealthPoliticsSports

വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിൽ തീരെ ഭയമില്ല, ടി വി കെ കിച്ചടി പാർട്ടി; വിമർശനവുമായി കെ അണ്ണാമലൈ

03:52 PM Dec 02, 2024 IST | Abc Editor

നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ വിമർശനവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ.ദ്രാവിഡ പാര്‍ട്ടികളുടെ ആശയങ്ങള്‍ തന്നെയാണു വിജയ് പിന്തുടരുന്നത്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ബിജെപിക്കു യാതൊരുവിധ ഭയവുമില്ല പ്രതികരിച്ചു അണ്ണാമലൈ. യുകെയില്‍ മൂന്നു മാസം നീണ്ട പഠനത്തിനുശേഷം തിരിച്ചെത്തിയിരിക്കുകയാണ് അണ്ണാമലൈ, ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയതും, അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ വീണ്ടും മന്ത്രിയാക്കിയതിനെ കുറിച്ച് അണ്ണാമലൈ വിമര്‍ശിച്ചു.

ടിവികെ കിച്ചടിപ്പാര്‍ട്ടിയാണ്, അണ്ണാമലൈ പരിഹസിച്ചു. എല്ലാ സിദ്ധാന്തങ്ങളില്‍ നിന്നും കുറച്ചെടുത്ത് ഒരു പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നു. എന്നിട്ട് പല നേതാക്കളുടെ ഫോട്ടോ എടുത്ത് വച്ച് ഇവരൊക്കെ തങ്ങളുടെ നേതാക്കളാണന്ന് പറയുന്നു. സാമ്പാര്‍ സാദവും, തൈര് സാദവും, രസ സാദവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റം ആകില്ല എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങൾ എന്നും കുറ്റപ്പെടുത്തി അണ്ണാമലൈ.

Tags :
Actor VijayK AnnamalaiTVK Party
Next Article