For the best experience, open
https://m.abcmalayalamonline.com
on your mobile browser.

തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ ​രണ്ടാം പൗരനായി ഞങ്ങൾ കാണില്ല; പാർട്ടിയിൽ സംഘർഷം ആരും പ്രതീക്ഷിക്കേണ്ട; കെ മുരളീധരൻ 

11:48 AM Nov 21, 2024 IST | Abc Editor
തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ ​രണ്ടാം പൗരനായി ഞങ്ങൾ കാണില്ല  പാർട്ടിയിൽ സംഘർഷം ആരും പ്രതീക്ഷിക്കേണ്ട  കെ മുരളീധരൻ 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ കുറവ് വന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു.എന്നാൽ പോളിങ് ശതമാനം കുറയുന്നത് അത്ര സുഖകരമായി തോന്നുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം പാർട്ടിയിൽ ആരും സംഘർഷം പ്രതീക്ഷിക്കേണ്ട. തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ ​രണ്ടാം പൗരനായി തങ്ങൾ കാണില്ലെന്നും പാർട്ടിയിൽ സ്പർദ്ധ ഉണ്ടാക്കുന്ന കാര്യം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്നും മുരളീധരൻ പറഞ്ഞു.

അതുപോലെ സീ പ്ലെയിൻ വിഷയത്തിൽ അദ്ദേഹം പറയുന്നു സീ പ്ലെയിനെ തങ്ങൾ എതിർക്കില്ല. അത് കോണ്‍ഗ്രസിന്റെ കുട്ടിയാണ്. അന്ന് ചില മത്സ്യത്തൊഴിലാളികൾ വടിയും ആയി വന്നിരുന്നു. അവരുടെ അഭിപ്രായം അറിയാൻ താത്പര്യമുണ്ട്. അന്ന് അത് തകർക്കാൻ നടന്നവർ തന്നെ നടപ്പിലാക്കാൻ നടക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags :