ഭൂമി വഖഫിന്റെ തന്നെ; പെട്ടന്ന് ഒരാളെയും കുടിയൊഴിപ്പിക്കില്ല, വഖഫ് ബോർഡ് ചെയർമാൻ എം കെ സഖീർ
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കി വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. ഭൂമി വഖഫിന്റേതാണെന്ന് പറഞ്ഞ എം കെ സക്കീർ ഒരാളെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും കൂട്ടീചേർത്തു. ഈ വിഷയം കോടതി തീരുമാനിക്കട്ടെ എന്ന് വഖഫ് ബോർഡ്, വഖഫ് ബോർഡ് യോഗങ്ങൾ ഇന്നും, നാളെയുമായി കൂടിച്ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ലെന്നും സക്കീർ തുറന്നു പറഞ്ഞു,
1962ൽ ഈ വിഷയം തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമിയാണിത്. ഭൂമി വഖഫിന്റെത് തന്നെയാണ് , ആ ഭൂമി സംരക്ഷിക്കുക എന്നത് ബോർഡിന്റെ ചുമതലയാണെന്നും സക്കീർ പറയുന്നു. ഈ വിഷയത്തിൽ വഖഫ് ബോർഡ് യാതൊരു ആശങ്കകളും ഉണ്ടാക്കിയിട്ടില്ലാ , ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് അറിയില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമം ഉണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും വഖഫ് ബോർഡ് ചെയര്മാൻ പറയുന്നു.