Film NewsKerala NewsHealthPoliticsSports

ഭൂമി വഖഫിന്റെ തന്നെ; പെട്ടന്ന് ഒരാളെയും കുടിയൊഴിപ്പിക്കില്ല, വഖഫ് ബോർഡ് ചെയർമാൻ എം കെ സഖീർ

12:06 PM Nov 05, 2024 IST | suji S

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കി വഖഫ് ബോർഡ്‌ ചെയർമാൻ എം കെ സക്കീർ. ഭൂമി വഖഫിന്റേതാണെന്ന് പറഞ്ഞ എം കെ സക്കീർ ഒരാളെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും കൂട്ടീചേർത്തു. ഈ വിഷയം കോടതി തീരുമാനിക്കട്ടെ എന്ന് വഖഫ് ബോർഡ്, വഖഫ് ബോർഡ് യോഗങ്ങൾ ഇന്നും, നാളെയുമായി കൂടിച്ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ലെന്നും സക്കീർ തുറന്നു പറഞ്ഞു,

1962ൽ ഈ വിഷയം തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമിയാണിത്. ഭൂമി വഖഫിന്റെത് തന്നെയാണ് , ആ ഭൂമി സംരക്ഷിക്കുക എന്നത് ബോർഡിന്റെ ചുമതലയാണെന്നും സക്കീർ പറയുന്നു. ഈ വിഷയത്തിൽ വഖഫ് ബോർഡ് യാതൊരു ആശങ്കകളും ഉണ്ടാക്കിയിട്ടില്ലാ , ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് അറിയില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമം ഉണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും വഖഫ് ബോർഡ് ചെയര്മാൻ പറയുന്നു.

Tags :
Munambam Waqf land issueWaqf Board Chairman MK Sakhir
Next Article