Film NewsKerala NewsHealthPoliticsSports

സ്മാർട്ട് സിറ്റി പദ്ധതി;ടീകോമിനെ നഷ്‌ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല, മന്ത്രി പി രാജീവ്

11:52 AM Dec 07, 2024 IST | Abc Editor

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വീഴ്ച വരുത്തിയ ദുബായ് കമ്പനി ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് മന്ത്രി രാജീവ് വ്യക്തമാക്കുമ്പോഴും കരാറിലെ വീഴ്ചയെന്ന നിയമസഭ പബ്‌ളിക്ക് അക്കൗണ്ട് കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

കരാറില്‍ കൃത്യമായ വ്യവസ്ഥകളുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ഐടി വകുപ്പിന്റെ തുറന്നുസമ്മതം പല ചോദ്യങ്ങൾക്കും കാരണമായി. ആര്‍ബിട്രേഷന്‍ നടപടികളുമായി പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുമെന്നും മറ്റു നിയമ സങ്കീര്‍ണത ഒഴിവാക്കാനാണ് ഇത്തരം ഒരു വഴി സ്വീകരിക്കുന്നതെന്നും മന്തി വ്യക്തമാക്കി.ടീക്കോമില്‍ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും പി രാജീവ് പറഞ്ഞു.

Tags :
Minister P RajeevSmart City projectTCom
Next Article