For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിൽ പ്രധാന കക്ഷികൾ ഒന്നും രംഗത്തില്ല

04:06 PM Dec 05, 2024 IST | Abc Editor
സംഭൽ  അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിൽ പ്രധാന കക്ഷികൾ ഒന്നും രംഗത്തില്ല

ലോക്സഭയിലും രാജ്യസഭയിലും ഐക്യമില്ലാതെ ഇൻഡ്യ മുന്നണി. സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തുവന്നില്ലാ. സംഭൽ അദാനി വിഷയത്തിൽ ആയിരുന്നു ലോക് സഭയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നത്. സഭയിലെ നടുത്തളത്തിൽ കോൺഗ്രസ് ഇറങ്ങിയപ്പോൾ ഇന്ത്യ മുന്നണിയിലെ മറ്റു ക്ഷികൾ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായില്ല. പാർലമെന്റിന് പുറത്ത് പിന്നീട് പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോഴും തൃണമൂൽ കോൺഗ്രസ് സമാജവാദി പാർട്ടികൾ വിട്ടുനിന്നു.

മോദിയും അദാനിയും ഒന്നാണ് എന്ന് രേഖപ്പെടുത്തിയ ജാക്കറ്റ് അണിഞ്ഞായിരുന്നു പ്രതിഷേധം.തുടർന്ന് ഇരുസഭകളും നിറുത്തി വെച്ചിരുന്നു. തുടർച്ചയായ പാർലമെന്റ് സ്തംഭനത്തിൽ കോൺഗ്രസിനെതിരെ ഇൻഡ്യ സഖ്യകക്ഷികൾ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇടതുപാർട്ടികളും, തൃണമൂൽ കോൺഗ്രസും, എൻസിപി ശരദ് പവാർ വിഭാഗവുമാണ് രംഗത്തെത്തിയത്. എന്നാൽ തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങൾ കേന്ദ്രസർക്കാരിനെ സങ്കീർണമായ പല വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ സഹായിക്കുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്. അതുകൊണ്ട് ഈ രീതി മാറ്റണമെന്നും മറ്റ് വഴികൾ തേടണമെന്നും കോൺഗ്രസിനോട് ഇടതുപാർട്ടികൾ പലപ്പോഴും ആവശ്യപ്പട്ടിരുന്നു.

Tags :