Film NewsKerala NewsHealthPoliticsSports

ഫ്ളക്സ് കത്തിച്ചു കളയാനുള്ള ആളല്ല താനെന്നും, സ്ഥാനാർത്ഥിത്വത്തിനു  വേണ്ടി കേരളം മുഴുവൻ ഓടിനടക്കുന്ന ആളല്ലെന്നും ; ശോഭ സുരേന്ദ്രൻ 

04:34 PM Oct 29, 2024 IST | suji S

ഫ്ളക്സ് കത്തിച്ചു ഇല്ലാതാക്കി കളയാനുള്ള ആളല്ല താനെന്നും, സ്ഥാനാര്ഥിത്വത്തിനു വേണ്ടി കേരളം മുഴുവൻ ഓടിനടക്കുന്ന ആളല്ല എന്നും തന്നെ ഒരു സ്ഥാനാർഥി മോഹിയായി കാണരുത് എന്നും ശോഭ സുരേന്ദ്രൻ പറയുന്നു. എംഎൽഎ അല്ലെങ്കിൽ എംപി ആവുക എന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതി നടക്കുന്നയാളല്ല താൻ . പത്ത് പേരില്ലാത്ത കാലം മുതൽ താൻ പ്രവർത്തിച്ച് തുടങ്ങിയതാണ്. കേരളത്തിൽ എൻഡിഎയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഇതുപോലെ പ്രവർത്തിക്കാനുള്ള ആരോ​ഗ്യം നിലനിർത്തി തരണമെന്നുള്ള പ്രാർത്ഥന മാത്രമാണ് തനിക്കുള്ളതെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോലും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും അഖിലേന്ത്യാ നേതൃത്വത്തോടും താൻ പറഞ്ഞത്, ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല എന്നായിരുന്നു. താൻ അങ്ങനെയാണ്, എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് 28-ാം ദിവസം സ്ഥാനാർത്ഥിയായി ആലപ്പുഴയിലേക്ക് പോകേണ്ടി വന്നു. അങ്ങനെയുള്ള തന്നെ ഈ മാധ്യങ്ങൾ ഒരു സ്ഥാനാർഥി മോഹിയായി കാണുന്നതിൽ വളരെ വിഷമം ഉണ്ടന്നും ശോഭ സുരേന്ദ്രൻ പറയുന്നു.

 

Tags :
shobha surendran
Next Article