Film NewsKerala NewsHealthPoliticsSports

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്ക് നോട്ടീസ്,കോടതിയലക്ഷ്യ ഹർജിയിലാണ് നോട്ടീസ്

04:13 PM Dec 12, 2024 IST | Abc Editor

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്ക് നോട്ടീസ്,കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി ഡിജിപിക്ക് നോട്ടീസ് അയച്ചത്. പ്രതിയും നടനുമായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി. നടിയാണ് കോടതിയിൽ സമീപിച്ചത്. അതേസമയം തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന അതിജീവിതയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി.നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്കെന്നാണ് ഇപ്പോൾ എത്തുന്ന സൂചന.

വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ തനിക്ക്  എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി. അതേസമയം കേസിലെ പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖ അവകാശപ്പെട്ടിരുന്നു. പിന്നാലെ വിചാരണ അന്തിമഘട്ടത്തിലേക്ക് എത്തവേയാണ് പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത പരാതി നൽകിയത്.

Tags :
Notice to former DGP R Sreelekha
Next Article