എൻ എസ് എസിനെ രാഷ്ട്രീയമില്ല; ജി സുകുമാരൻ നായർ
04:36 PM Oct 24, 2024 IST | suji S
എൻ എസ് എസിനെ രാഷ്ട്രീയമില്ല ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഒരു സര്‍ക്കുലര്‍ ഇറക്കില്ല. സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത് എന്നും സുകുമാരൻ നായർ പറഞ്ഞു. സാമുദായിക സംഘടന ഒരു രാഷ്ട്രീയനിലപാട് എടുക്കേണ്ട എന്നാണ് തീരുമാനം. അതുകൊണ്ടു എന്‍എസ്എസിന് രാഷ്ട്രീയം ഇല്ല.
ഇതിന് മുന്‍പ് ശരി ദൂരം എന്ന നിലപാട് എടുത്തിരുന്നു.എന്നാൽ പിന്നീട് ഞങ്ങൾക്ക് ബോധ്യപ്പെട്ടു സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ലന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എല്ലാവരും വന്നുകണ്ടിരുന്നു. എല്ലാ രാഷ്ട്രീയത്തില്‍പെട്ടയാളുകളും എന്‍എസ്എസില്‍ ഉണ്ട്. അവരുടെ രാഷ്ട്രീയത്തില്‍ സംഘടന ഇടപെടാറില്ല എന്നും അദ്ദേഹം വ്യക്തമാക്കി.