For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എൻഎസ്എസ് നേതൃത്വവും, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒന്നിക്കുന്നു, മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നത് രമേശ്‌ചെന്നിത്തല

03:12 PM Dec 19, 2024 IST | Abc Editor
എൻഎസ്എസ് നേതൃത്വവും  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒന്നിക്കുന്നു  മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നത് രമേശ്‌ചെന്നിത്തല

എൻഎസ്എസ് നേതൃത്വവും, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ ഒന്നിക്കുന്നു . മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് എൻഎസ്എസ്. വർഷങ്ങളായി തുടരുന്ന അകൽച്ചയ്ക്കാണ് ഇതോടെ ഇപ്പോൾ അവസാനിക്കുന്നത്. എട്ടു വർഷമായി എൻഎസ്എസും, ചെന്നിത്തലയും അകൽച്ചയിലായിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ താക്കോൽ സ്ഥാന പരാമർശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകൽച്ചക്ക് കാരണം.

എന്നാൽ കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് കോൺഗ്രസ് നേതാവ്  രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.  കേരള രാഷ്ട്രിയത്ത് ഇളക്കി മറിച്ച  താക്കോൽ സ്ഥാന വിവാദം   2013 ൽ ആയിരുന്നു നടന്നിരുന്നത്, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല എൻഎസ്എസ് അകൽച്ചയിലേക്ക് നയിച്ചത്.

Tags :