നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തിൽ ആത്മഹത്യ ആണെന്ന നിഗമനം ദുരൂഹതയേറുന്നു
നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തിൽ ആത്മഹത്യ ആണെന്ന നിഗമനം ദുരൂഹതയേറുന്നു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും പിതാവ് സജീവ് പറഞ്ഞു. ഒമ്പത് കുട്ടികള്‍ നിരന്തരം അമ്മുവിനെ ഉപദ്രവിച്ചെന്നും സജീവ് പറയുന്നു . അമ്മു ഡയറിയെഴുതില്ലെന്നും സജീവ് കൂട്ടിച്ചേര്‍ത്തു. അമ്മുവിന്റെ മുറിയിലെ ഡയറിയില്‍ നിന്ന് ഐ ക്വിറ്റ് എന്നെഴുതിയ കത്ത് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നൂം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമ്മുവിനെ ആശുപത്രിയിലെത്തിക്കാനും സമയമെടുത്തെന്ന് സജീവ് ആരോപിച്ചു.മരണം നടന്നിട്ടും ഏറെ വൈകിയാണ് അമ്മുവിന്റെ മൃതശരീരം ആശുപത്രിയിലെത്തിച്ചത് . നാലരയ്ക്ക് വീണെന്നാണ് പിന്നീട് ലഭിച്ച വിവരമെന്നും 20 മിനുറ്റ് പോലും ദൂരമില്ലാത്ത ആശുപത്രിയിലേക്ക് അഞ്ചര മണിക്കാണ് അമ്മുവിനെ കൊണ്ടുപോയതെന്നും പിതാവ് ആരോപിച്ചു. ആശുപത്രിയിലെത്താന്‍ വൈകിയത് വസ്ത്രം മാറാനാണെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിന് ചുറ്റും ചെളിയാണെന്നും എന്നാല്‍ അമ്മുവിന്റെ വസ്ത്രത്തില്‍ ഒരു ചെളിയുമില്ലായിരുന്നുവെന്നും സജീവ് പറഞ്ഞു.അമ്മുവിന്റെ പിതാവ് സജീവിന്റെ ഒരോ വാകുകളിലും മരണത്തിന്റെ ദുരൂഹതയിലെക് വിരൽ ചൂണ്ടുന്നു.