For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വിനേഷ് ഫോഗട്ടിന് ഒളിമ്പിക് 'വെള്ളിമെഡല്‍', വിധി ഇന്ന്

11:41 AM Aug 13, 2024 IST | Swathi S V
വിനേഷ് ഫോഗട്ടിന് ഒളിമ്പിക്  വെള്ളിമെഡല്‍   വിധി ഇന്ന്

വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം ആയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിനേഷ് ഫോ​ഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഇന്ത്യൻ സമയം രാത്രി 9.30നാണ് പ്രസ്താവിക്കുന്നത്.

ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകമാണ് ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ 100 ​ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് 29-കാരിയായ വിനേഷ് ഫ്രീസ്‌റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ മത്സരത്തിന് മുമ്പായി അയോഗ്യയാക്കപ്പെട്ടത്. ഏഴാം തീയതിനായിരുന്നു ഫൈനല്‍. തുടര്‍ന്ന് തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അയോഗ്യതയ്‌ക്കെതിരെ വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം വിനേഷ് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി പി ടി ഉഷ രംഗത്തെത്തി.

Tags :