For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാടിന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണ്; മന്ത്രി റോഷി അഗസ്റ്റിൻ

04:11 PM Dec 17, 2024 IST | Abc Editor
മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാടിന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണ്  മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാടിന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണ് മനസിലാകുന്നില്ല മന്ത്രി റോഷി അഗസ്റ്റിൻ.നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള ഈ കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നത് ഒരു വ്യക്തമായ കാരണം മനസിലാകുന്നില്ല.അതുപോലെ 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചനയും ഇല്ലെന്നും മന്ത്രി പറയുന്നു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ.പെരിയസാമിയുടെ പ്രഖ്യാപനം.തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.   തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറയുന്നു.

Tags :