For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ് ബില്ല് ഇന്ന്; ആകെ 17 ഭേദഗതികൾ,നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റിവെക്കാൻ കമ്മീഷന് അധികാരം

09:53 AM Dec 17, 2024 IST | Abc Editor
ഒരു രാജ്യം  ഒരു തെരെഞ്ഞെടുപ്പ് ബില്ല്  ഇന്ന്  ആകെ 17 ഭേദഗതികൾ നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റിവെക്കാൻ കമ്മീഷന് അധികാരം

ഇന്ന് ലോകസഭയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും. കഴിഞ്ഞ ദിവസം അവതരിപ്പിക്കാൻ ആയിരുന്നു കേന്ദ്രത്തിൻ്റെ നീക്കമെങ്കിലും മാറ്റി വച്ചിരുന്നു. എംപിമാർക്ക് ബിജെപി വിപ്പ് നൽകി. അതേസമയം, രാജ്യസഭയിൽ തുടരുന്ന ഭരണഘടന ചർച്ച ഇന്ന് അവസാനിക്കും. 8 പേജുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്‌. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും.

കേന്ദ്രഭരണപ്രദേശങ്ങൾക്കായി പ്രത്യേക ബില്ലും ഇന്നവതരിപ്പിക്കും. കോൺഗ്രസ് എംപിമാർക്ക് വിപ്പ് നല്കിയിട്ടുണ്ട്. എംപിമാരുടെ യോഗം രാവിലെ നടക്കും. ഈ ബില്ല് പാസാകുമ്പോൾ കടമ്പകൾ ഏറെയാണ്. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ബില്ല് പാസാക്കുന്നത് ബിജെപിക്ക്  ഒരു വെല്ലുവിളി തന്നെയാണ്.

Tags :