Film NewsKerala NewsHealthPoliticsSports

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും, രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ വെച്ചു പൊറുപ്പിക്കില്ല- പ്രധാനമന്ത്രി നരേന്ദ്ര മോദി

02:35 PM Oct 31, 2024 IST | Sruthi S

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും രാജ്യത്ത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്ന് ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏകതാ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ വെച്ചു പൊറുപ്പിക്കില്ല. അർബൻ നക്സലുകളെ പോലുള്ള ചില വികൃത ശക്തികൾ ഇന്ത്യയുടെ ഉയർച്ചയെക്കുറിച്ച് ആശങ്കാകുലരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന് അകത്തും പുറത്തും അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ഇതിനെതിരെ പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടന പൂർണതോതിൽ നടപ്പാക്കാൻ തനിക്ക് കഴിഞ്ഞെന്ന് കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റിയത് പരാമർശിച്ച് മോദി പറഞ്ഞു.

Tags :
One Nation One ElectionPM MODI
Next Article