For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ ബാബു  വിട വാങ്ങിയിട്ട് ഒരുമാസം; കേസിന്റെ ദുരൂഹത മാറുന്നില്ല, അന്വേഷണം മന്ദഗതിയിലെന്ന് പരാതി

10:10 AM Nov 15, 2024 IST | Abc Editor
നവീൻ ബാബു  വിട വാങ്ങിയിട്ട് ഒരുമാസം  കേസിന്റെ ദുരൂഹത മാറുന്നില്ല  അന്വേഷണം മന്ദഗതിയിലെന്ന് പരാതി

നവീൻ ബാബു  വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി പി ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാൽ ഈ കേസ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകള്‍ പൂര്‍ണമായും ഇതുവരെയും നീങ്ങിയിട്ടില്ല.കൂടാതെ അന്വേഷണം മന്ദഗതിയിലാകുന്നു എന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസമാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം നവീന്‍ ബാബുവിന്റെ മരണം. കഴിഞ്ഞ ഒക്ടോബര്‍ 14 നാണ് കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന  നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കാതെ  കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ വിവാദ പ്രസംഗം നടത്തിയത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്യ്തതും. ഈ ഒരു സംഭവത്തോടെ ദിവ്യയെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം രംഗത്തെത്തി. പി പി ദിവ്യക്ക് എതിരെ ഉടന്‍ നടപടിവേണ്ടെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി,

നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റി. എന്നാല്‍, ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് ആദ്യം തയാറായില്ല. പി പി ദിവ്യ ഒളിവില്‍ പോയി. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിപി ദിവ്യ ജാമ്യത്തിലാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അന്വേഷണം തൃപ്തകരമല്ലെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം.

Tags :