Film NewsKerala NewsHealthPoliticsSports

രാജ്യത്ത് ഒരു സംസ്ഥാനത്ത് കൂടി ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നു; മഹാരാഷ്ട്രയിൽ ബി ജെ പി മുഖ്യമന്ത്രിയായി ഡി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യും

11:52 AM Nov 28, 2024 IST | Abc Editor

രാജ്യത്ത് ഒരു സംസ്ഥാനത്ത് കൂടി ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നു, മഹാരാഷ്ട്രയിൽ ബി ജെ പി മുഖ്യമന്ത്രിയായി ഡി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ ഇന്ത്യാ സഖ്യത്തിനെതിരെ ഒറ്റക്ക് ഭരിക്കാൻ നല്ലൊരു ഭൂരിപക്ഷം തന്നെ ബി ജെപി നേടിയിരുന്നു. അതും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ മഹാരഷ്ട്ര. ഏതേലും ഒരു സഖ്യ കക്ഷി മാത്രം മതിയായിട്ടും ബി ജെ പി ഷിൻഡേയുടെ ശിവസേനക്കും ,അജിത് പവാറിന്റെ എൻ സി പിക്കും മന്ത്രിസഭയിൽ വൻ പ്രാതിനിധ്യം നൽകുകയാണ്‌. നേരത്തെ കേന്ദ്രത്തിൽ ബിജെപിക്ക് ഒറ്റക്ക് ഭരണ ഭൂരിപക്ഷം കിട്ടിയപ്പോഴും ഘടന കക്ഷികളേ കൂട്ടിയായിരുന്നു സർക്കാർ ഭരണം.

മഹാരാഷ്ട്രയിലും ഇപ്പോൾ ഘടനകക്ഷികൾക്ക് മതിയായ പ്രാധാന്യം നൽകുന്നു. നരേന്ദ്ര മോദി ഒരിക്കലും ഘടന കക്ഷികളോട് ഒരു ചതിയു൦ ചെയ്യ്തിട്ടില്ല. മഹാരാഷ്ട്രയിൽ ബി ജെപി മുഖ്യമന്ത്രിയായി ഡി ഫഡ്‌നാവിസ് എത്തുമ്പോൾ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് മൂന്ന് ബിഗ് ടിക്കറ്റ് പോർട്ട്ഫോളിയോകൾ ഉൾപ്പെടെ 12 മഹാരാഷ്ട്ര കാബിനറ്റ് ബെർത്ത് ബിജെപി നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Tags :
BJPBJP Chief Minister in MaharashtraD Fadnavis
Next Article