For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലർമാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷൻ കമല നടത്തില്ല; രാഹുല്‍ മാങ്കൂട്ടം

01:04 PM Nov 27, 2024 IST | Abc Editor
നഗരസഭയിലെ അസംതൃപ്തരായ  ബിജെപി കൗണ്‍സിലർമാരെ  കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷൻ  കമല നടത്തില്ല   രാഹുല്‍ മാങ്കൂട്ടം

നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ട൦ കൗൺസിലർമാരുമായി തുറന്ന ചർച്ച ഇതുവരെയും നടന്നിട്ടില്ല. നയംമാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും.പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി.അത് തെരഞ്ഞെടുപ്പിൽ അറിയാൻ കഴിഞ്ഞു . അത് ശരിക്കും ഒരു മാറ്റത്തിന്‍റെ സൂചനയാണ് രാഹുൽ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേത്വത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷയും ദേശീയ കൗണ്‍സില്‍ അംഗം എന്‍ നടരാജനും രംഗത്തെത്തിയിരുന്നു.

വി കെ ശ്രീകണ്ഠന്‍ എംപിയും ,ഡിസിസി പ്രസിഡന്‍റും എല്ലാം ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന് ഈ കാര്യത്തിൽ നിരാശപ്പെടേണ്ടി വരുമെന്ന് ബിജെപി നേതാവ എന്‍നടരാജന്‍ പറഞ്ഞു . ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഇങ്ങനൊരു പ്രതികരണവും.

Tags :