സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
പി.പി ദിവ്യ വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പറയുന്ന സിപിഎം ന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണ് പി പി ദിവ്യയെ സ്വീകരിക്കാൻ പോയത്.സി പി എം എന്ന പാർട്ടി തന്നെ തട്ടിപ്പാണ്.
ഇരയുടെ കൂടെയാണ് എന്ന് പറയുന്ന പാർട്ടി നേതാവിന്റെ ഭാര്യ തന്നെയാണ് ദിവ്യയെ സ്വീകരിക്കാൻ ജയിലിൽ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കളക്ടറുടെ മൊഴിയാണ് ജാമ്യം നല്‍കാനുള്ള പ്രധാന കാരണം. മുഖ്യമന്ത്രിയെ കളക്ടര്‍ കണ്ടതിനു ശേഷമാണ് കള്ളമൊഴി പറഞ്ഞത്. നവീന്‍ ബാബു അഴിമതിക്കാരനാണോയെന്ന് സംശയം ഉണ്ടാക്കുന്നതാണ് കല്ക്ടറുടെ മൊഴി .ഇരക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് സി പി എം എന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.പാർട്ടി തരം താഴ്ത്തിയ ഒരാളെ സ്വീകരിക്കാൻ എന്തിനാണ് പോയത് എന്നത് ജനമനസുകളിൽ ചോദ്യചിന്നമാകുന്നു .