Film NewsKerala NewsHealthPoliticsSports

ക്രൈസ്തവരോടുള്ള സംഘപരിവാർ സമീപനത്തിൽ അമർഷം പ്രകടിപ്പിച്ചു ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോസ് മേലെത്തിയോസ്‌

11:54 AM Dec 24, 2024 IST | Abc Editor

ക്രൈസ്തവരോടുള്ള സംഘപരിവാർ സമീപനത്തിൽ അമർഷം പ്രകടിപ്പിച്ചു ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോസ് മേലെത്തിയോസ്‌. സോഷ്യൽ മീഡിയ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഡല്‍ഹിയില്‍ മെത്രാന്‍മാരെ ആദരിക്കുകയും ,ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്നാണ് അദ്ദേഹം വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആഘോഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മെത്രാപ്പൊലീത്തയുടെ ഇങ്ങനൊരു വിമര്‍ശനം.ഡല്‍ഹിയില്‍ മെത്രാനാമാരെ ആദരിക്കുകയും, പുല്‍ക്കൂട് വന്ദിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയത്.

അതുപോലെ അദ്ദേഹം ഒരു പരിഹാസവും ചൂണ്ടിക്കാട്ടി,ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നുമായിരുന്നു മെത്രാപ്പൊലീത്ത പരിഹാസം. കഴിഞ്ഞദിവസമാണ് ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഇന്നലെ തത്തമംഗലത്ത് സ്‌കൂളിലെ പുല്‍ക്കൂട് വിഎച്ച് പി തകര്‍ക്കുകയും ചെയ്തിരുന്നു. സംഘപരിവാര്‍ സമീപനങ്ങളിലെ ഈ വൈരുധ്യം സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭകളില്‍ വിയോജിപ്പുണ്ടാക്കിയെന്നതിന്റെ തെളിവാണ് മെത്രാപ്പൊലീത്തയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ്.അജ്ഞാതര്‍ തകര്‍ത്ത സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്,

Tags :
Orthodox Church Thrissur Bhadrasana Metropolitan Yohanos MeletiosPrime Minister Narendra Modi at Christmas celebration
Next Article