For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നേതൃത്വത്തിനെതിരായുള്ള തുറന്നു പറച്ചിൽ വിവാദം ഒരു അടഞ്ഞ അധ്യായം; ചിലർ കഥകൾ പറഞ്ഞുണ്ടാക്കുകയാണ്, ഇനിയും പറയാനുള്ളത് പാർട്ടി വേദിയിൽ പറയും, ചാണ്ടി ഉമ്മൻ

09:46 AM Dec 11, 2024 IST | Abc Editor
നേതൃത്വത്തിനെതിരായുള്ള  തുറന്നു പറച്ചിൽ വിവാദം ഒരു അടഞ്ഞ അധ്യായം  ചിലർ കഥകൾ പറഞ്ഞുണ്ടാക്കുകയാണ്  ഇനിയും പറയാനുള്ളത് പാർട്ടി വേദിയിൽ പറയും  ചാണ്ടി ഉമ്മൻ

നേതൃത്വത്തിനെതിരായുള്ള തുറന്നു പറച്ചിൽ വിവാദം ഒരു അടഞ്ഞ അധ്യായം മാത്രം ചാണ്ടി ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് ചുമതലകൾ തരാത്തതിൽ പരാതിയില്ല.കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയു ചാണ്ടി ഉമ്മൻ പറഞ്ഞു. തനിക്ക് രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു പ്രശ്നങ്ങളൊന്നുമില്ലെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചിട്ടില്ല.

പ്രചരണത്തിൽ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് ചെയ്തത്.കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അദ്ദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച് സെല്ല് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പോലും വിമർശിച്ചിട്ടില്ല. ചിലർ ചില കഥകൾ മെനയുകയാണ്, അവർ കഥകൾ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ പറയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാഹുൽ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ എല്ലാ ഘട്ടത്തിലും വിളിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അടക്കം കെ സുധാകരൻ മികച്ച പ്രവർത്തനം നടത്തിയിരുന്നു, അതുകൊണ്ട് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരണമെന്നും , പാർട്ടി തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്ന പ്രവർത്തകനാണ് താന്‍ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags :