രാഹുൽ ഗാന്ധിയുടെയും , പ്രിയങ്ക ഗാന്ധിയുടെയും സംഭൽ സന്ദർശനത്തെ തുടർന്ന് ഗാസിപൂർ യു പി ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു, ഇരുവരെയും തടയുമെന്ന് ചില സൂചനകൾ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും, സഹോദരി പ്രിയങ്ക ഗാന്ധിയുടെയും സംഭൽ സന്ദർശനത്തെ തുടർന്ന് ഗാസിപൂർ യു പി ഗേറ്റിൽ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചു, എന്നാൽ ഇരുവരെയും യു പി അതിർത്തിയിൽ തന്നെ തടഞ്ഞേക്കുമെന്ന് സൂചനകൾ. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെടും. വലിയ ഗതാഗത കുരുക്കാണ് ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ സംഭവിച്ചിരിക്കുന്നത്. ഇവിടെ ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
എന്നാൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്. പ്രിയങ്ക ഉൾപ്പെടെ അഞ്ച് പാർട്ടി എംപിമാർക്കൊപ്പമാണ് പ്രതിപക്ഷ നേതാവി രാഹുലിന്റെ യാത്ര. അതേസമയം നവംബർ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. പൊലീസിൻറെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.