Film NewsKerala NewsHealthPoliticsSports

കോൺഗ്രസിന്റെ അമിത വിശ്വാസമാണ് മഹാരാഷ്ട്രയിലെ പരാജയത്തിന് കാരണം; ശിവ സേന നേതാവ്  അംബാദാസ് ദൻവെ 

04:02 PM Nov 29, 2024 IST | Abc Editor

കോൺഗ്രസിന്റെ അമിത വിശ്വാസമാണ് മഹാരാഷ്ട്രയിലെ പരാജയത്തിന് കാരണം ശിവ സേന നേതാവ്  അംബാദാസ് ദൻവ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകൾ കിട്ടിയപ്പോൾ കോൺഗ്രസിന് അമിത ആത്മവിശ്വാസമായി , ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്തിയിരുന്നുവെങ്കിൽ മഹാവികാസ് അഘാഡിക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുമായിരുന്നു എന്നും ശിവസേന നേതാവ് പറഞ്ഞു. ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്‌ട്ര ഇവിടെ എല്ലാം കോൺഗ്രസിന് അനുകൂലമായ സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നതെന്നും അംബാദാസ് ദൻവെ പറഞ്ഞു.

ജാർഖണ്ഡിൽ ജെഎംഎം അവരുടെ ശക്തി വച്ച് മുന്നോട്ട് പോയി. ഭരണവിരുദ്ധ തരംഗം ഉണ്ടായിരുന്നിട്ടും ഹരിയാനയിൽ കോൺഗ്രസിന് അത് മുതലാക്കാൻ കഴിഞ്ഞില്ല . അവിടെയും ബിജെപി തുടർച്ചയായ മൂന്നാം വിജയം നേടി. ജമ്മു കശ്മീരിൽ ജമ്മു മേഖല ബിജെപി തൂത്തുവാരി. അവിടെയും നേട്ടമുണ്ടാക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചു. അവർക്ക് വിജയ സാദ്യത കൂടുതൽ ആണെന്ന് കോൺഗ്രെസ്സുകാർ പലവെട്ടവും പ്രതികരിച്ചു.നന്നായി പ്രവർത്തിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞയ്‌ക്ക് ഇടേണ്ട വസ്ത്രം തുന്നുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുൻപ് തന്നെ ചില കോൺഗ്രസ് നേതാക്കൾ മന്ത്രിസ്ഥാനത്തെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നു. പത്തോളം നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് അവിടെ ഉണ്ടായിരുന്നത് അംബാദാസ് പറഞ്ഞു.

Tags :
Overconfidence of CongressShiv Sena leader Ambadas Danve
Next Article